*തേങ്ങയുടെ ഗുണഗണങ്ങൾ*
ആരോഗ്യരംഗത്തെ വിദഗ്ധരും ബഹുരാഷ്ട്ര വ്യവസായികളും, ശാസ്ത്രജ്ഞരും ചേർന്ന് ആസൂത്രിതമായി ദുഷ്പ്രചരണം നടത്തി നമ്മുടെ മനസ്സിനെ ദുഷിപ്പിച്ചു. യഥാർഥത്തിൽ, ദൈവം നമുക്ക് അനുഗ്രഹിച്ചു നൽകിയ ഒരു ഫലമാണ് തേങ്ങ. നൂറ്റാണ്ടുകളായി ഭാരതത്തിൽ എല്ലായിടത്തും – കന്യാകുമാരി മുതൽ കാശ്മീർ വരെ – എല്ലാ വിശേഷ അവസരങ്ങളിലും, പൂജാദികർമങ്ങളിലും നാളികേരം ഉപയോഗിച്ചു വരുന്നു. നാളികേരത്തിന്റെ ദിവ്യഗുണത്തെക്കുറിച്ച് നമ്മെ നിരന്തരം ബോധ്യപ്പെടുത്താനാണിത്. ദേവന് കാഴ്ചവെക്കുന്ന ഒരു ഫലവും മനുഷ്യന് നിഷിദ്ധമല്ല.
തേങ്ങപോലെ തേങ്ങ മാത്രം. ഇത്രയും പൂർണതയുള്ള ഒരു ആഹാരം ലോകത്ത് വേറെയുണ്ടെന്ന് തോന്നുന്നില്ല. തേങ്ങ ഒരേ സമയം പഴമാണ്, പച്ചക്കറിയാണ്, അണ്ടിവർഗമാണ്, ധാന്യവുമാണ്.
പല വീടുകളിലും ഒരു മുറി തേങ്ങയുണ്ടെങ്കിൽ ഒരാഴ്ചത്തേക്ക് ഉപയോഗിക്കും. എല്ലാവർക്കും ഭയം. കൊള്ട്രോൾ ഉണ്ടാകുമെന്നാണ് ഭീഷണി. തേങ്ങയെ നിങ്ങൾ പേടിക്കുകയേ വേണ്ട. അത് ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുകയില്ല.
പൂർണതയുള്ള ഭക്ഷണമാണ് തേങ്ങ. ചിലർ തേങ്ങ ചിരവുമ്പോൾ ചിരട്ടയോട് അടുത്ത ഭാഗം വരുമ്പോൾ വലിച്ചെറിയും. അവിടെ നമ്മൾ ചെയ്യുന്നതെന്താണ്? തേങ്ങയുടെ തൊലി വേണ്ടെന്നുവയ്ക്കുകയാണ്. ഏറ്റവും പോഷകസമ്പന്നമായ ഭാഗമാണ് ആ ബ്രൗൺ നിറമുള്ള ഭാഗം. നെല്ലിന്റെ തവിടുപോലെ പോഷകസമ്പുഷ്ടം. തേങ്ങയുടെ പൂർണത എന്നു പറയുന്നത് തൊലികൂടി ചേരുമ്പോഴാണ്.
ക്ഷാരഗുണത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനക്കാരനാണ് തേങ്ങ. പുളിച്ചുതികട്ടൽ വരുമ്പോൾ ഒരു നാളികേരപ്പൂള് കഴിച്ചുനോക്കൂ. എത്ര ആശ്വാസകരമാണത് എന്നു കാണാം.
ദഹനവിധേയമാണോ എന്നു കൂടി നോക്കിയാൽ നമ്മുടെ പരീക്ഷണങ്ങളെല്ലാമായി. തേങ്ങപോലെ ഇത്രയും ദഹനവിധേയമായ ഒരു ഭക്ഷണം വേറെയില്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തേങ്ങയുടെ ഒരു കോശത്തിന്റെ ഘടനയിൽ നിന്ന് ഇക്കാര്യം വ്യക്തമാകും. അതിന്റെ ഏറ്റവും പുറത്തെ ആവരണം അന്നജ (starch)മാണ്. അതിന്റെ ഉള്ളിൽ മാംസ്യം (Protein) കൊണ്ടുള്ള ആവരണം. ഏറ്റവും അകത്ത് കൊഴുപ്പാ (fat) ണുള്ളത്. തേങ്ങ ചവയ്ക്കുമ്പോൾ ഏറ്റവും പുറത്തെ ആവരണായ അന്നജം ആദ്യം ദഹിക്കും. ഉമിനീരിലുള്ള തയാലിൻ അന്നജവുമായി ചേർന്നാണ് ആദ്യഘട്ട ദഹനം. ഈ തയാലിന്റെ ദഹനം വായയിലും ആമാശയത്തിലും വെച്ചാണ് നടക്കുക. ആദ്യ ആവരണം നീങ്ങിക്കഴിയുമ്പോൾ മാംസ്യം പുറത്തുവരും. മാംസ്യത്തിന്റെ ദഹനവും ആമാശയത്തിൽ നടക്കും. അവിടെവെച്ച് കൊഴുപ്പ് ദഹിക്കുന്നില്ല. അവിടെനിന്ന് ഡുവോഡിനത്തിൽ (പക്വാശയം) എത്തുമ്പോഴാണ് കൊഴുപ്പ് ദഹിക്കുന്നത്. പടിപടിയായാണ് ഈ ദഹനപ്രക്രിയ നടക്കുന്നത് എന്നതുകൊണ്ടുതന്നെ നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ് തേങ്ങ എന്നു പറയാം. ഈ തേങ്ങയെയാണ് നമ്മള് ഭയപ്പെട്ട് മാറ്റി നിർത്തുന്നത്.
വെറും തേങ്ങ മാത്രം കഴിച്ചാൽ നമുക്കു വേണ്ട പോഷകങ്ങളെല്ലാം കിട്ടും. ഇന്ദ്രിയങ്ങൾക്ക് ഹിതകരം , ഗുണങ്ങൾ നോക്കിയാൽ ഏറ്റവും ഉത്തമം, പോഷകശാസ്ത്രപരമായി ഒന്നാം സ്ഥാനത്ത്. ഇത് നമുക്കായി നൽകപ്പെട്ട ഉത്തമഭക്ഷണം തന്നെയാണ്.
1. ഉയർന്ന പോഷകഗുണം
ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും സഹായകമാകുന്ന നാരുകൾ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ തേങ്ങയിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊളസ്ട്രോൾ എന്നിവയുടെ മെറ്റബോളിസം മെച്ചപ്പെടുത്തുവാനും അസ്ഥികളുടെ ആരോഗ്യത്തിനും അത്യാവശ്യമായ മാംഗനീസിന്റെ സമ്പുഷ്ടമായ ഉറവിടം കൂടിയാണ് തേങ്ങ. എന്തിനധികം, ഇതിൽ ആരോഗ്യകരമായ അളവിൽ ചുവന്ന രക്താണുക്കളുടെ രൂപവത്കരണത്തിന് സഹായിക്കുന്ന ചെമ്പ്, ഇരുമ്പ് എന്നിവയും, ആന്റിഓക്‌സിഡന്റായ സെലിനിയവും അടങ്ങിയിട്ടുണ്ട്.
2. ഹൃദയാരോഗ്യത്തിന് ഗുണം
തേങ്ങ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. വാസ്തവത്തിൽ, വെളിച്ചെണ്ണ ശരീരത്തിലെ കൊളസ്ട്രോൾ ആരോഗ്യകരമായ അളവിൽ നിലനിർത്തുന്നതിനും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും നല്ലതാണെന്ന് അറിയപ്പെടുന്നു. വയറിലെ അമിത കൊഴുപ്പ് പ്രമേഹത്തിനും ഹൃദ്രോഗത്തിനും ഉള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
3. ഷുഗർ ലെവൽ നിയന്ത്രണം
തേങ്ങയിൽ നാരുകളും കൊഴുപ്പും കൂടുതലാണ്, എന്നാൽ കാർബോഹൈഡ്രേറ്റുകളുടെ സാന്നിധ്യം കുറവാണ്. അതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ ഇത് സഹായിക്കും. അടിസ്ഥാനപരമായി, തേങ്ങ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്ന ഹോർമോണായ ഇൻസുലിൻ ഉത്പാദനം നിയന്ത്രിക്കുന്ന ബീറ്റാ സെൽ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. തേങ്ങയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള അർജിനൈൻ ബീറ്റാ സെൽ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. തേങ്ങയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള ഫൈബർ അഥവാ നാരുകൾ ദഹന പ്രക്രിയയെ മന്ദീഭവിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യും, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കുവാൻ സഹായിക്കുന്നു.
4. ആന്റിഓക്‌സിഡന്റുകൾ ധാരാളം
കോശങ്ങളെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി സഹായകരമെന്ന് അറിയപ്പെടുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ തേങ്ങയിൽ ഉൾപ്പെടുന്നു. നാളികേരത്തിൽ കാണപ്പെടുന്ന ഫിനോളിക് സംയുക്തങ്ങളിൽ ഗാലിക് ആസിഡ്, കഫിക് ആസിഡ്, സാലിസിലിക് ആസിഡ്, പി-കൊമാറിക് ആസിഡ് എന്നിവ ഉൾപ്പെടുന്നു. ഇവ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും കോശങ്ങളുടെ നാശത്തിൽ നിന്ന് സംരക്ഷിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
Also read: പൈല്‍സിന് മൈലാഞ്ചി കൊണ്ടൊരു നാട്ടുവൈദ്യം
5. ഭക്ഷണത്തിൽ ചേർത്ത് കഴിക്കാം
തേങ്ങ ചിരവിയോ അല്ലെങ്കിൽ തേങ്ങാ കൊത്തിന്റെ രൂപത്തിലോ നിങ്ങൾക്ക് എളുപ്പം ഉപയോഗിക്കാം. ഇത് എല്ലാ വിഭവങ്ങൾക്കും നല്ല രുചിയും സൗരഭ്യവാസനയും ചേർക്കുന്നു. മത്സ്യ വിഭവങ്ങൾ, കറികൾ, അരി വിഭവങ്ങൾ, ചെമ്മീൻ തുടങ്ങിയ വിഭവങ്ങളിൽ ചേർക്കുമ്പോൾ ഇതിന്റെ സ്വാദും മാംസളമായ ഘടനയും നന്നായി പ്രവർത്തിക്കുന്നു. ചിരകിയ തേങ്ങ ബേക്കിംഗിന് മികച്ചതാണ്, കൂടാതെ മഫിനുകൾ, കുക്കികൾ, റൊട്ടി എന്നിവയ്ക്ക് സ്വാഭാവിക മധുരത്തിന്റെ സ്വാദും ഇത് ചേർക്കുന്നു. ഇത് തൈരിൽ അല്ലെങ്കിൽ പുഡ്ഡിംഗിൽ പച്ചയ്ക്ക് ചേർക്കാം, ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് കലോറി നിയന്ത്രിച്ച് രുചിയുള്ള ഭക്ഷണം കഴിക്കാനുള്ള ഉത്തമ മാർഗ്ഗമാണിത്. ഗോതമ്പ് മാവിന് പകരമായി തേങ്ങ മാവ് ഉപയോഗിക്കാറുണ്ട് ചിലർ. ഇത് ഗ്ലൂട്ടൺ രഹിതവും, പൂർണ്ണ സസ്യാഹാരം കഴിക്കുന്ന, കാർബോഹൈഡ്രേറ്റ് കുറച്ച് കഴിക്കുന്ന ആർക്കും കഴിക്കാവുന്ന ഒരു ഉത്തമ ഭക്ഷണം കൂടിയാണ്...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ