*ഓറഞ്ചിന്റെ കുരു മുളപ്പിച്ച് കൃഷി ചെയ്യുന്ന വിധം*
1. ഓറഞ്ചിന്റെ കുരു നല്ലതു പോലെ കഴുകിയെടുക്കുക. മൂത്ത കുരു മാത്രം തെരഞ്ഞെടുക്കുക
2. പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പിലോ കാറ്റ് കടക്കാത്ത ജാറിലോ ടിഷ്യു പേപ്പർ വെക്കുക. പേപ്പർ നനച്ചു കൊടുക്കുക....ഈർപ്പമുണ്ടാക്കാൻ മാത്രം.
3. അതിനു ശേഷം ഓറഞ്ചിന്റെ കുരു ടിഷ്യു പേപ്പറിൽ അടുക്കി വെക്കുക
4. ഇതിന് മുകളിൽ അൽപം ടിഷ്യു പേപ്പർ കൂടി മൂടി വെക്കുക. അൽപ്പം വെള്ളം കൂടി മുകളിലേക്ക് ഒഴിക്കുക.
5. പാത്രത്തിന്റെ അടപ്പ് നന്നായി അടയ്ക്കുക. നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് മാത്രം വെക്കുക.
6. 10 മുതൽ 15 ദിവസം കഴിഞ്ഞാലേ തുറക്കാവൂ. മുള വന്നിട്ടുണ്ടാകും.
7. വിത്തിൽ വേര് വന്നാൽ മണ്ണിൽ കുഴിച്ചിടാം. മണ്ണിൽ കമ്പോസ്റ്റോ ചാണകപ്പൊടിയോ ചേർക്കണം. വളരെ സൂക്ഷിച്ച് കുഴിച്ചിട്ടില്ലെങ്കിൽ വേര് പൊട്ടിപ്പോകും. പതുക്കെ വെള്ളം തളിച്ച് നനയ്ക്കണം. എല്ലാ ദിവസവും വെള്ളം തളിക്കണം
8.ഒരു വർഷം കഴിഞ്ഞാൽ കായ്ഫലമുള്ള ഓറഞ്ച് തണ്ട് കൊണ്ടുവന്ന് ഈ ചെടിയിൽ ഗ്രാഫ്റ്റ് ചെയ്തെടുക്കുകയുമാവാം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ