ചാണകപ്പൊടി ശരിയായ ഉപയോഗം


 ചാണകം ഉണക്കിയാല്‍ ചാണകപൊടി ആകില്ല?

പച്ചച്ചാണകം ഉണങ്ങിയാൽ ഒരിക്കലും ചാണകപ്പൊടിയാകില്ല എന്നൊരു പോസ്ട്  വേറൊരു ഓണ്‍ലൈന്‍ സൈറ്റില്‍ കണ്ടു. അത് സത്യമാണെങ്കില്‍ ഇന്നുവരെ ധരിച്ചു വച്ചിരുന്നത് തെറ്റാണല്ലോ!!!

ഇടവത്തിലെ മഴയ്ക്ക് മുന്നേ തടം കോരി തെങ്ങിന് പച്ചചാണകം ഇടാറുണ്ട്. അത് രണ്ട് മൂന്ന് മാസം കഴിയുമ്പോള്‍ നല്ല കറുത്ത കളറില്‍ പൊടിഞ്ഞ് കിടക്കാറുമുണ്ട്. കുറച്ച് നാളത്തേക്ക് പുതിയ പച്ചക്കറി തൈകള്‍ നടുമ്പോള്‍ ഇത് വാരി ഇടുകയാണ് പതിവ്. പിന്നീട് ഉണക്ക ചാണകം വേറെ വാങ്ങിക്കുകയാകും ചെയ്യുക. ചാണകം ഉണക്കി വിറകിന് പകരവും ഭസ്മത്തിന് വേണ്ടിയും ഒക്കെ ഉപയോഗിക്കുന്നതായി കേട്ടിട്ടുണ്ട്. 

ചിലപ്പോള്‍ നിങ്ങള്‍ക്ക് അറിയാവുന്ന കാര്യമായിരിക്കാം. ഏതായാലും എന്റെയും നിങ്ങളില്‍ ചിലരുടെയെങ്കിലും ധാരണ മാറ്റാന്‍ വേണ്ടിയാണീ പോസ്റ്റ്. ഞാന്‍ വായിക്കാനിടയായ ലേഖനത്തിലെ പ്രധാനപ്പെട്ടവ ഇവിടെ കോപ്പി ചെയ്യുന്നു. 

"വെയിൽ കൊള്ളുന്നതോടുകൂടി അതിലുള്ള ബാക്ടീരിയ പോലെയുള്ള ജീവാണുക്കൾ എല്ലാം നശിച്ചു ജലാംശം വറ്റി ഉണങ്ങി ഉപയോഗശൂന്യമായി പോകുന്നു. അത് വെറും ഉണക്ക ചാണകം( വെറും waste ).

അത് വിറകിനു പകരമായി കത്തിക്കാം എന്നുള്ളത് മാത്രമാണ് അതുകൊണ്ടുള്ള ഏക ഉപയോഗം.

അത് വെള്ളത്തിൽ പൊങ്ങിക്കിടക്കും, മണ്ണിൽ mix ആകില്ല പറമ്പുകളിലൊക്കെ മാസങ്ങളോളം ഇങ്ങനെ കട്ടയായി കിടക്കുന്നത് നിങ്ങളും കണ്ടിട്ടുണ്ടാവും, ഇതേപോലെയുള്ള ഉണക്ക ചാണകം കൃഷിയിടങ്ങളിൽ ജലസേചനം നടത്തുമ്പോൾ ഒഴുകി നടക്കുന്നതും നമുക്ക് കാണാൻ കഴിയും. പ്രത്യേകിച്ചു അതുകൊണ്ട് യാതൊരു ഗുണവും ഇല്ല."

"പച്ച ചാണകം തണൽ ഉള്ള സ്ഥലങ്ങളിൽ മണ്ണിൽ കൂട്ടി ഇട്ടതിനുശേഷം (സിമൻറ് തറയിലോ ഉറച്ച പ്രതലങ്ങളിൽ ആവരുത്) പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പുറമെ പൊതിഞ്ഞ് അതിനുമുകളിൽ മണ്ണിട്ടു മൂടുക. ( പ്ലാസ്റ്റിക് കവറുകൾ ഇടാതെ തന്നെ നേരിട്ടും മണ്ണിട്ട് മൂടാം ) പച്ചച്ചാണകവുമായി ഒരുതരത്തിലുള്ള വായുസഞ്ചാരവും, വെയിലും കൊള്ളാതിരിക്കാനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ഏറ്റവും കുറഞ്ഞത് 45 മുതൽ 60 ദിവസം അങ്ങനെ തന്നെ കിടക്കണം. അത്. ഈ 60 ദിവസം കൊണ്ട് അതിലുള്ള ബാക്ടീരിയകളുടെ പ്രവർത്തനഫലമായി പച്ചച്ചാണകം പൂർണമായും അഴുകുകയും കൂടാതെ അതിലുള്ള ജലാംശം മണ്ണിലേക്ക് വലിഞ് പൂർണമായും dry ആവുകയും ചെയ്യും. . 45 മുതൽ 60 ദിവസത്തിനുള്ളിൽ മണ്ണും കവറും മാറ്റി നോക്കിയാൽ 100% ശുദ്ധമായ ചാണകപ്പൊടി ആയിരിക്കും നിങ്ങൾക്കു കാണാൻ കഴിയുന്നത്.

അപ്പോഴേക്കും അത് പൂർണമായും ജലാംശം വറ്റി പൗഡർ രൂപത്തിൽ ആയിട്ടുണ്ടാവും. ഇതിനാണ് ഗുണമേന്മയുള്ള ചാണകപ്പൊടി എന്ന് പറയുന്നത്.

പച്ചില ഉണങ്ങിയതും പച്ചച്ചാണകം ഉണങ്ങിയതും ഏകദേശം ഒരേ നിറം തന്നെയാണ്. പക്ഷേ ഇതിന്റെ നിറം നല്ല കറുപ്പ് ആയിരിക്കും. ഇതൊരിക്കലും കട്ട കട്ടയായി വെള്ളത്തിൽ പൊങ്ങി കിടക്കില്ല, വളരെ പെട്ടെന്ന് തന്നെ വെള്ളം ഒഴിക്കുമ്പോൾ തന്നെ മണ്ണിൽ അലിഞ്ഞു ചേരും . ഇതിൽ ഉണ്ടാകുന്ന ചെറിയ ചെറിയ ചാണക കട്ടകൾ പോലും വെള്ളത്തിൽ വളരെ പെട്ടെന്ന് അലിഞ്ഞുചേരും."

ഇത് ശരിയായതാണെങ്കില്‍ ചാണകം ഉണക്കി തരുന്ന ആളുകളേയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ശുദ്ധമായത് വാങ്ങിക്കാമല്ലോ.

അഭിപ്രായങ്ങള്‍