പച്ചക്കറി കൃഷിക്ക് കുറച്ചു നാട്ടുവൈദ്യം
1. പച്ചക്കറി ചെടികളിലെ ചെറുപ്രാണുകളെ അകറ്റാന്‍ പുളിച്ച കഞ്ഞിവെള്ളം ആഴ്ചയില്‍ ഒരുദിവസം വെച്ച് ഇലകളുടെ രണ്ടു വശവും തളിച്ചു കൊടുക്കുക.
2. പയറിലെ ചാഴിശല്യം അകറ്റാന്‍ 10ഗ്രാം കാന്താരി മുളകും 50ഗ്രാം വെളുത്തുള്ളിയും കൂട്ടി അരച്ച് അരിച്ചെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ ഇലകളില്‍ സ്‌പ്രേ ചെയ്യുക.
3. പച്ചക്കറി വിത്തുകള്‍ വെളുത്ത വാവിനു രണ്ടു ദിവസം മുന്‍പ് നടുന്നത് തൈക്ക് ശക്തി കൂടാനും കീടരോഗങ്ങളില്ലാതെ വളരാനും സഹായിക്കും.
4. കിഴങ്ങുവര്‍ഗങ്ങള്‍ കറുത്തവാവു സമയത്ത് നടുന്നത് നന്നായി വളര്‍ന്നു വരാന്‍ സഹായിക്കും.
5. ഉലുവ 30-50ഗ്രാം ചതച്ച് പടവലം, പയര്‍ എന്നിവയുടെ ചുവട്ടില്‍ ഇട്ടുകൊടുത്താല്‍ തണ്ടുതുരപ്പനെ പ്രതിരോധിക്കാം.
6. പടവലം, പാവക്ക, ചുരക്ക, വെള്ളരി എന്നിവയുടെ പൂ കൊഴിച്ചില്‍ വരാതിരിക്കാന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ 25 ഗ്രാം കായം പൊടിച്ചു ചേര്‍ത്ത് മൊട്ടുകളില്‍ സ്പ്രേചെയ്യുക.
7. മത്തന്‍ വള്ളി വീശി മുന്നോട്ടു പോകുമ്പോള്‍ മുട്ടിന് മുട്ടിന് അല്‍പ്പം പച്ചച്ചാണകം വെച്ചു കൊടുക്കുന്നത് കായ പിടുത്തം കൂടാന്‍ സഹായിക്കും. മത്തൻ വള്ളി തലനുള്ളിയാൽ കൂടുതൽ ചിനപ്പുകൾ വരും.
8. ചീര പാകുമ്പോള്‍ പത്തിരട്ടി മണലുമായി ചേര്‍ത്ത് വിതറിയാല്‍ ചീര അകലത്തില്‍ വളര്‍ന്നു വരും.
9. പാവക്കയുടെ കുരുടിപ്പ് മാറാന്‍ 10 ഗ്രാം വെളുത്തുള്ളി അരച്ച് 1ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിച്ചു കൊടുക്കുക.
10. പയറിന്റെ പൂകൊഴിച്ചില്‍ മാറാന്‍ ചാരം തടത്തില്‍ ചേര്‍ത്ത് കൊടുക്കുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ