കുറഞ്ഞ ചിലവിൽ അടുക്കളത്തോട്ടം




കുറഞ്ഞ ചിലവിൽ അടുക്കളത്തോട്ടമൊരുക്കാം

             
  ഇനി പയ്യെ കാർഷിക വിളകളെ ശ്രദ്ധിച്ച കൃഷിയിലേക്ക് മടങ്ങി വരേണ്ട സമയമാണ്. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ നോക്കുകയാണ് എങ്കിൽ കൃഷിയുടെ നല്ലൊരു ഭാഗം വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ അവസരത്തിൽ പച്ചക്കറിയുടെ വില കുത്തനെ ഉയരും എന്ന് ഉറപ്പ്.

ഈ അവസ്ഥ മറികടക്കുന്നതിന് അടുക്കളത്തോട്ട നിർമാണം ഉപകരിക്കും. മന്നില്ല എന്ന് കരുതി കൃഷി ചെയ്യാതെ ഇരിക്കേണ്ട കാര്യമില്ല. അതിനു ഗ്രോ ബാഗുകൾ ഉപയോഗിക്കാം. മഴയൊന്ന് അടങ്ങിയാല്‍ അടുക്കളത്തോട്ടം വീണ്ടും സജീവമാക്കാം. ചുരിങ്ങിയ ചെലവില്‍ അടുക്കളത്തോട്ടമൊരുക്കാനുള്ള മാര്‍ഗങ്ങളിതാ.കേവലം 1500 രൂപയുടെ നിക്ഷേപത്തിൽ അടുക്കത്തോട്ടം നിർമിക്കാം.

തയ്യാറാക്കാം ഗ്രോബാഗ്

1) 6 കൊട്ട മേല്‍ മണ്ണ്
2) 1 ചാക്ക് ചകിരി ചോറ്
3) 5 കൊട്ട ചാണക പൊടി
4) 3 കിലോ ജൈവ വളം (എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കുമടങ്ങിയത് )
5) 500 ഗ്രാം െ്രെടക്കോഢര്‍മ (വേര് ചീയല്‍, ഫങ്കസ് രോഗം തുടങ്ങിയവ ഒഴിവാക്കാന്‍) ഈ പറഞ്ഞ വാസ്തുഉകൾ എല്ലാം വാങ്ങുന്നതിനുള്ള ചെലവാണ് 1500 രൂപ.

ഇവയെല്ലാം കൂട്ടി കലര്‍ത്തി ഒരു ദിവസം വെയിൽ ഇല്ലാത്ത സ്ഥലത്ത് വയ്ക്കുക. തുടര്‍ന്ന് ഗ്രോബാഗിന്റെ 75-80 ശതമാനം ഇവ നിറച്ച് തൈകള്‍ നടാം. വിത്താണ് നടുന്നതെങ്കില്‍ വിത്തിന്റെ വലുപ്പത്തിലേ വിത്ത് താഴാന്‍ പാടുള്ളു . തൈയ്യാണെങ്കില്‍ വേരിന്റെ മുകളില്‍ മണ്ണ് വരത്തക്ക വിധത്തില്‍ നടേണ്ടതാണ്.

അഞ്ചു മുതൽ ഏഴു ദിവസം കൊണ്ട് പുതിയ വേരുകള്‍ വന്ന് തുടങ്ങും. 20 ദിവസം കൂടുമ്പോള്‍ ജൈവ വളങ്ങള്‍ ചേര്‍ത്താല്‍ രണ്ടു മാസത്തിനുള്ളില്‍ ഫലം ലഭിക്കും. മേല്‍ പറഞ്ഞ അളവില്‍ 24 ഗ്രോ ബാഗ് തയാറാക്കാന്‍ കഴിയും. വർഷത്തിൽ രണ്ടു ടേമിലായി ഇത്തരത്തില്‍ ഗ്രോ ബാഗ് തയാറാക്കിയാല്‍ ഒരു വര്‍ഷത്തിനു വേണ്ട പച്ചക്കറികള്‍ നമുക്ക് വീട്ടില്‍ തന്നെ ഉത്പാദിപ്പിക്കാം, ചെലവ് 1500-2000 രൂപ മാത്രം എന്നതാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്. വിഷം പ്രയോഗിക്കാത്ത നല്ല പച്ചക്കറികള്‍ കഴിച്ചു ആരോഗ്യത്തോടെ ഇരിക്കാം.
Only For Organic 35 Varieties Of Seeds With Instruction Manual - 1600+ Seeds

അഭിപ്രായങ്ങള്‍