വിളകളുടെ വളര്‍ച്ച, ഉല്‍പ്പാദനശേഷി, രോഗനിയന്ത്രണം, രോഗ-പ്രതിരോധശേഷി എന്നിവ കൂട്ടുന്ന മിത്രബക്ടിരിയയാണ് സ്യൂഡോമൊ-ണാസ് ഫ്ലൂറസെന്‍സ്. അമ്ലഗുണം കുറഞ്ഞതും, മിതമായ ക്ഷാരഗുനമുള്ള-തും, ജൈവവളങ്ങള്‍ ഉപയോഗിക്കുന്നതുമായ മണ്ണില്‍ ഇവ ധാരാളമായി വളരുന്നു. ഇലകരിച്ചില്‍, കായ്കൊഴിച്ചില്‍, വേരുചീയല്‍, വേരുണക്കം, വാട്ടം തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ ഫലപ്രദം. സ്യൂഡോമോണാസ് എന്നിവ വിപണിയില്‍ ലഭ്യമാണ്. ഇവ വിത്തില്‍ പുരട്ടിയും മണ്ണില്‍ ചേര്‍ത്തു കൊടുക്കും. ഇലകളില്‍ തളിച്ചും രോഗങ്ങളെ നിയന്ത്രിക്കാവുന്നതാണ്.
കേരള കാര്‍ഷിക സര്വകലാശാല, സംസ്ഥാന കൃഷി വകുപ്പ്, ഇന്ത്യന്‍സുഗന്ധവിള ഗവേഷണകേന്ദ്രം എന്നിവിടങ്ങളില്‍ സ്യൂ-ഡോമോണാസ് ഫ്ലൂറസെന്‍സ് ലഭ്യമാണ്.
കേരള കാര്‍ഷിക സര്വകലാശാല, സംസ്ഥാന കൃഷി വകുപ്പ്, ഇന്ത്യന്‍സുഗന്ധവിള ഗവേഷണകേന്ദ്രം എന്നിവിടങ്ങളില്‍ സ്യൂ-ഡോമോണാസ് ഫ്ലൂറസെന്‍സ് ലഭ്യമാണ്.
ഉപയോഗരീതി
വിത്തുപരിചരണം : മൂടുചീയല്‍, വേരു ചീയല്‍, വേരുണക്കം തുടങ്ങിയ വിത്തിലൂടെപകരുന്ന രോഗങ്ങള്‍ക്കെതിരെ 1കിലോഗ്രാം വി-ത്തിന് 20 ഗ്രാം പൊടിരൂപത്തിലുള്ള സൂക്ഷമാനു എന്ന തോതില്‍ ഉ-പയോഗിക്കാം.
വിത്തുപരിചരണം : മൂടുചീയല്‍, വേരു ചീയല്‍, വേരുണക്കം തുടങ്ങിയ വിത്തിലൂടെപകരുന്ന രോഗങ്ങള്‍ക്കെതിരെ 1കിലോഗ്രാം വി-ത്തിന് 20 ഗ്രാം പൊടിരൂപത്തിലുള്ള സൂക്ഷമാനു എന്ന തോതില്‍ ഉ-പയോഗിക്കാം.
മണ്ണില് ചേര്‍ത്ത് കൊടുക്കല്‍ :-
വേരുചീയല്‍, മൂടുചീയല്‍ തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ മണ്ണിലോ തടങ്ങളിലോ ചേര്‍ത്തുകൊടുക്കാവു-ന്നതാണ്. (20 ഗ്രാം പൊടി- 1ലിറ്റര്‍ വെള്ളം)
ഇലകളില്‍ തളിക്കല്‍ - 20ഗ്രാം /ലിറ്റര്‍
വാഴയ്ക്ക് മഞ്ഞളിപ്പ്.ഇല കരിഞ്ഞു പോകുന്നു . കൂമ്പടയുന്നു.
110 ഗ്രാം യൂറിയ, 100 ഗ്രാം പൊട്ടാഷ് ഇട്ടു കൊടുക്കുക.കുമ്മായം അര കിലോ ഇട്ടു കൊടുക്കുക.മൈക്രൊഫുഡ് അമ്പതു ഗ്രാം വീതം ഇട്ടു കൊടുക്കുക.ഇലകളിൽ കാണുന്ന ഇലപ്പുള്ളി രോഗത്തിനി ബോർഡോ മിശ്രിതം തളിച്ച് കൊടുക്കുക.ഒരാഴ്ച കഴിഞ്ഞു സ്യൂഡോ മൊണാസ് ഇരുപതു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ച് കൊടുക്കാം.
തെങ്ങിന്റെ ചെന്നീരൊലിപ്പ്
ട്രൈക്കേഡര്‍മ , സ്യൂഡോ മൊണാസ് എന്നിവ തരിശു , ചുണ്ണാമ്പു ചേര്‍ത്തുണ്ടാക്കുന്ന ബോര്‍ഡോമിശ്രിതവും ഹെക്‌സാകൊണോസോള്‍ എന്നകുമിള്‍ നാശിനിയുമാണ് രോഗനിയന്ത്രണത്തിനായി പരീക്ഷിക്കുന്നത്. രോഗനിയന്ത്രണ ത്തിനായി പരീക്ഷിക്കുന്നത്. രോഗം ബാധിച്ച ഭാഗം ചെത്തി കളഞ്ഞ് കുഴമ്പ് പരുവത്തിലാക്കിയ ട്രൈക്കേര്‍ഡമ, സ്യൂസോമൊണാസ, പത്ത് ശതമാനം വീര്യമുള്ള ബോര്‍ഡോ കുഴമ്പ്, അഞ്ച് ശതമാനം വീര്യത്തിലുള്ള ഹെക്‌സാകൊണോസോള്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് തേച്ച് പിടിപ്പിക്കുകയും പ്രസ്തുത മരുന്നുകള്‍ തെങ്ങിന്റെ കടഭാഗത്ത് മണ്ണില്‍ ചേര്‍ത്ത് കൊടുക്കുകയും ചെയ്യുന്നതിലൂടെ രോഗത്തിന്റെ തീവ്രത കുറക്കാമെന്നാണ് കൃഷി വിജ്ഞാന കേന്ദ്രം മേധാവികള്‍ പറയുന്നത്.

കുരുമുളക്
വേനൽ മഴ ലഭിച്ചു തുടങ്ങിയാൽ നഴ്സറികളിൽ തണൽ കുറച്ചുകൊണ്ടുവരാം. മൺസൂൺ മഴ ലഭിച്ചുതുടങ്ങിയാൽ തണൽ കുറച്ചുകൊണ്ടുവരാവുന്നതാണ്. നല്ല മഴ ലഭിച്ചാൽ ഇളംവള്ളികൾക്കു കൊടുത്തിരിക്കുന്ന തണൽ നീക്കംചെയ്യാം. വള്ളികൾ ചുറ്റിവളരാനുള്ള പുതിയ താങ്ങുകാലുകൾ നട്ടുവളർത്താം. കാലിവളം അല്ലെങ്കിൽ കംപോസ്റ്റ് 10 കിലോ വീതം ഓരോതടത്തിലും ചേർത്തുകൊടുക്കണം. പുളിയുള്ള പ്രദേശങ്ങളിൽ മണ്ണിൽ കുമ്മായം ചേർക്കണം. ഫൈറ്റോഫ്തോറാ ചീയൽ നിയന്ത്രിക്കുന്നതിനു രോഗം ബാധിച്ചതും ചീഞ്ഞതുമായ വള്ളികൾ നീക്കംചെയ്തു കത്തിച്ചുകളയണം. ട്രൈക്കോഡെർമ ഹർസിയാനം, സ്യൂഡോമൊണോസ് ഫ്ലൂറസൻസ് എന്നിവ ചേർത്തുകൊടുക്കുന്നതു രോഗത്തിന്റെ കാഠിന്യം കുറയ്ക്കാൻ സഹായിക്കും. ജൈവപുത, പിണ്ണാക്ക് എന്നിവ തടങ്ങളിൽ ചേർത്തുകൊടുക്കുന്നതു മണ്ണിന്റെ ഘടനയും സൂക്ഷ്മജീവികളുടെ വളർച്ചയും ത്വരിതപ്പെടുത്തും.
ഏലം
ഏലത്തിന്റെ നഴ്സറി തടങ്ങളിലും പോളിബാഗുകളിലും തട്ടകളിലും നന ഉറപ്പാക്കണം. നഴ്സറികളിൽ തണ്ടഴുകലിനും ചീയലിനുമെതിരെ 0.2 ശതമാനം കോപ്പർ ഓക്സി ക്ലോറൈഡ് അല്ലെങ്കിൽ 0.2 ശതമാനം മാങ്കോസെബ് തളിച്ചുകൊടുക്കുകയും മണ്ണിൽ ചേർത്തുകൊടുക്കുകയും ചെയ്യണം. ജൈവ നിയന്ത്രണമാർഗമെന്ന നിലയിൽ ട്രൈക്കോഡർമ, സ്യൂഡോമൊണസ്, ബാസിലസ് സ്പീഷ്യസ് ഇവയിലേതെങ്കിലുമൊന്നു മണ്ണിൽ ചേർത്തുകൊടുക്കാം. ഇല അഴുകൽ നിയന്ത്രിക്കുന്നതിനു കാർബൻഡാസിം 0.3 ശതമാനവും ഇലപ്പൊട്ട് രോഗം നിയന്ത്രിക്കുന്നതിനു കാർബൻഡാസിം 0.2 ശതമാനവും രോഗലക്ഷണം കണ്ടുതുടങ്ങുമ്പോൾത്തന്നെ തളിച്ചുകൊടുക്കണം. മരുന്നു തളിച്ചതിനുശേഷവും രോഗബാധ കാണുന്ന ഇലകൾ മുറിച്ചെടുത്തു നശിപ്പിക്കണം.
വനില
മൺസൂൺ മഴ താമസിക്കുകയാണെങ്കിൽ നന തുടരാം. മണ്ണിരകംപോസ്റ്റ് ഒരു കിലോ വീതം അല്ലെങ്കിൽ രണ്ടു കിലോ വീതം കാലിവളം–കംപോസ്റ്റ് ഓരോതടത്തിലും ചേർത്തുകൊടുക്കാം. അതിനുശേഷം തടങ്ങളിൽ കളകളോ കമ്പുകൾ കോതിയിറക്കിയതോ ഉപയോഗിച്ചു പുതയിടാം. ഇപ്പോഴും വനിലകൾ പൂവിടുന്നുണ്ടെങ്കിൽ രാവിലെ ആറു മുതൽ ഉച്ചയ്ക്കു 12 വരെയുള്ള സമയത്തു പരാഗണം നടത്താം.
ഒരു ശമതാനം വീര്യമുള്ള ബോർഡോ മിശ്രിതം അല്ലെങ്കിൽ രണ്ടു ശതമാനം വീര്യമുള്ള സ്യൂഡോ മൊണാസ് സ്പീഷിസ് ടാൽക് മാധ്യമത്തിൽ 100 ലീറ്റർ വെള്ളത്തിൽ രണ്ടു കിലോഗ്രാം എന്ന തോതിൽ ചേർത്തു കൊടുക്കാം. അല്ലെങ്കിൽ ഒരു ശതമാനം സ്യൂഡോമൊണാസ് സ്പീഷിസ് ലായനി രൂപത്തിലുള്ള മാധ്യമത്തിൽ ചേർത്ത് ഉപയോഗിക്കാം.
വാഴായുടെ ഇല കറുപ്പ് നിറം
നേന്ത്രന്റെ ഇലകളില്‍ തൈപ്രായത്തില്‍ ഇത്തരം കറുത്ത പാടുകള്‍ കാണുന്നത് സിഗാടോക്ക രോഗത്തിന്റെ ലക്ഷണമാണ്. കേരളത്തില്‍ ഈ രോഗം പൊതുവേ വ്യാപകമാണ്. ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്ന വാഴകള്‍ക്ക് വളര്‍ന്നുവരുമ്പോള്‍ രോഗബാധയുണ്ടാകാറുണ്ട്. രണ്ടിലയ്‌ക്ക് ഒരു പടല എന്നതാണ് നേന്ത്രനില്‍ കുലവരുന്ന സമയത്ത് കണ്ടുവരുന്നത്. രോഗം വന്ന് രണ്ടില നശിച്ചാല്‍ ഒരു പടലകായാണ് നഷ്‌ടമാകുന്നതെന്നോര്‍ക്കുക. ഇതിനെതിരേ സ്യൂഡോമൊണാസ് എന്ന മിത്ര ബാക്‌ടീരിയ ഫലപ്രദമാണ്. മുപ്പതു ഗ്രാം സ്യൂഡോമൊണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അതിന്റെ തെളിയെടുത്ത് വാഴയില്‍ തളിച്ചുകൊടുക്കുന്നത് ഫലപ്രദമാണ്.

അഴുകൽ രോഗം പച്ചക്കറികളിൽ
സ്യൂഡോമൊണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ ചുവട്ടിൽ ഒഴിച്ച കൊടുക്കുക.
സ്യൂഡോമൊണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ ചുവട്ടിൽ ഒഴിച്ച കൊടുക്കുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ